8 October 2024, Tuesday
KSFE Galaxy Chits Banner 2

വേൾഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനിടെ തലയിടിച്ചു വീണു; സ്വിസ് താരത്തിന് ദാരുണാന്ത്യം

Janayugom Webdesk
ജനീവ
September 28, 2024 2:17 pm

സൂറിച്ചിൽ നടന്ന വേൾഡ് സൈക്ലിങ് ചാമ്പ്യൻ ഷിപ്പിനിടെ റോഡിൽ തലയിടിച്ചു വീണ സ്വിസ് താരത്തിന് ദാരുണാന്ത്യം. മുറിയൽ ഫററാണ് (18) ആണ് മരിച്ചത്. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക ചാമ്പ്യന്‍ഷിപ്പിനിടെ വ്യാഴാഴ്ചയായിരുന്നു അപകടം. റോഡ് റേസിനിടെ വീഴുകയായിരുന്നു. ഉടൻ തന്നെ സൂറിച്ച് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലേക്ക് സൂറിച്ചിന് കിഴക്കുവശത്തുള്ള കുഷ്നാച്ചിലുള്ള വനമേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റേസിങ്ങ് നടന്ന സമയത്ത് പ്രദേശത്ത് മഴ പെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.