Web Desk

ചങ്ങനാശേരി

November 11, 2020, 10:32 am

ചങ്ങനാശേരി സിഐയുടെ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്

Janayugom Online

സമൂഹമാധ്യമത്തിൽ പൊലീസ് അധികൃതരുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്. ചങ്ങനാശേരി സി ഐ പ്രശാന്ത് കുമാറിന്റെ പേരിലാണ് വ്യാജ അക്കൗണ്ട്് ഉണ്ടാക്കിയിരിക്കുന്നത്.

പഠിച്ച കോളേജ്, പൊലീസിലെ പോസ്റ്റ്, ഫോട്ടോ എന്നിവ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ ഐഡിയിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചശേഷം, അത്യാവശ്യമായി പണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്യും. തുടർന്ന്, ഗൂഗിൾപേയിലൂടെ 20000 രൂപയാണ് സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ രീതി.

വിവരമറിഞ്ഞ് പരിചയമുള്ളവരും സുഹൃത്തുക്കളും സി ഐയോട് ചോദിച്ചു തുടങ്ങിയതോടെയാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന്, സി ഐ സമൂഹമാധ്യമത്തിലെ അക്കൗണ്ട് ലോക്ക് ചെയ്യുകയും സംഭവത്തെക്കുറിച്ച് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് കുറവിലങ്ങാട് എസ് ഐ യുടെ പേരിലും സമാന രീതിയിൽ വ്യാജ അക്കൗണ്ട് വന്നിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം. സൈബർ സെല്ലിന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.

you may also like this video