March 24, 2023 Friday

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) നിയമത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് ക്രെഡായ്

Janayugom Webdesk
കൊച്ചി:
April 30, 2020 5:52 pm

ഓരോ സംസ്‌ഥാനങ്ങളിലെയും പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വേണം റിയൽ എസ്റ്റേറ്റ് നിയമങ്ങൾ രൂപപ്പെടുത്തേണ്ടതെന്നും കേരളത്തിലെ റെറ നിയമത്തിൽ ആവശ്യമായ പൊളിച്ചെഴുത്ത് വേണമെന്നും ക്രെഡായ് കേരള ആവശ്യപ്പെട്ടു. ഇതിന് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ക്രെഡായ് കേരള അഭ്യർഥിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബിൽഡർമാരെ അടുത്ത രണ്ട് വർഷത്തേക്ക് റെറ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന്  ക്രെഡായ് കേരള ചെയർമാൻ കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

ഏകദേശം 66 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതലായി നിക്ഷേപം നടത്തുന്നത്. അറുപതോളം രാജ്യങ്ങളിൽ കോവിഡ് രൂക്ഷമായി ബാധിച്ചു. ഒട്ടുമിക്ക രാജ്യങ്ങളും അൻപത് ദിവസത്തിലേറെയായി ലോക്ക് ഡൗണിലാണ്. പ്രവാസി സമൂഹം കടുത്ത ആശങ്കയിൽ തുടരുന്ന നിലവിലെ സാഹചര്യത്തിൽ റെറ നിയമങ്ങൾ നടപ്പാക്കുന്നത് സാധ്യമല്ല. വിമാനസർവീസ് ഇല്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് ഇവിടേക്ക് എത്തിച്ചേരാനോ പല പദ്ധതികളും കൈമാറാനോ തുക കൈമാറാനോ സാധിക്കുന്നില്ല. തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണിയും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാണ്. നിർമാണ സാമഗ്രികൾ പലതും ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ റെറ ചട്ടങ്ങൾ പാലിക്കാൻ കഴിയില്ല.

കേരളത്തിൽ മാത്രമാണ് ഇത്രയധികം പ്രവാസികൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നത്. വിദേശ രാജ്യങ്ങളിലെ ഓരോ ചലനങ്ങളും സംഭവങ്ങളും കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ ബോധത്തോടെ കേരളത്തിൽ റെറ നിയനിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ക്രെഡായ് കേരള ആവശ്യപ്പെട്ടു. രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളിൽ ക്രെഡായ് പൂർണ പിന്തുണ നൽകും. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ റെറ നിയമം നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കി റെറ നിയമം നടപ്പാക്കുന്നതിൽ ബിൽഡർമാരെ താത്ക്കാലികമായി ഒഴിവാക്കണമെന്ന് ക്രെഡായ് കേരള ആവശ്യപ്പെട്ടു.

ENGLISH SUMMARY:Cre­day called for the over­haul of the Real Estate Reg­u­la­to­ry Author­i­ty (RERA) Act

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.