March 28, 2023 Tuesday

Related news

September 30, 2022
May 24, 2022
April 21, 2022
May 29, 2021
March 16, 2021
February 7, 2021
January 8, 2021
September 22, 2020
July 24, 2020
March 14, 2020

ദിവസങ്ങൾ മാത്രം ബാക്കി…കൈവശമുള്ള ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഇനി ബ്ലോക്കാകും! പുതിയ നിർദേശവുമായി ആർബിഐ

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2020 6:35 pm

കൈവശമുള്ള ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിച്ച് നിങ്ങൾ ഇതുവരെയും ഒരു ഓൺലൈൻ ഇടപാടുകൾ നടത്താത്ത ഉപഭോക്താവാണെങ്കിൽ നിങ്ങൾക്കുള്ള മുന്നറിയിപ്പുമായി റിസർവ് ബാങ്ക് രംഗത്തു വന്നിരിക്കുകയാണ്. മാർച്ച് 16 ന് മുമ്പ് ഒരു തരത്തിലുള്ള ഓൺലൈൻ ഇടപാടും നടത്താത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യുമെന്ന് റിസർവ് ബാങ്ക് ജനുവരിയിൽ പുറത്തിറക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. ഇടപാടുകളുടെ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ നടപടി.

സമയപരിധി കഴിഞ്ഞാൽ കൈവശമുള്ള കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കില്ല. നേരിട്ടുള്ള ഇടപാടുകളായ എടിഎം, പിഒഎസ് പോലെയുള്ളവയിലേയ്ക്ക് കാർഡിന്റെ സേവനം ചുരുങ്ങുമെന്ന് നിർദേശത്തിൽ പറയുന്നു.പുതിയ നിർദേശത്തെ സംബന്ധിച്ച് ബാങ്കുകൾക്കും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ അനുവദിക്കുന്ന കമ്പനികൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി.

ഓൺലൈൻ സേവനം ലഭിക്കണമെങ്കിൽ ബാങ്കിൽ പിന്നീട് വീണ്ടും അപേക്ഷ നൽകണം. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുമ്പോള്‍, രാജ്യത്തിനകത്തെ എടിഎമ്മുകള്‍, പിഒഎസ് ടെര്‍മിനലുകള്‍ എന്നിങ്ങനെ നേരിട്ടുളള ഇടപാടുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. അതായത് ഇത്തരം ഇടപാടുകള്‍ മാത്രം നടത്താന്‍ കഴിയും വിധമായിരിക്കണം കാര്‍ഡുകള്‍ അനുവദിക്കേണ്ടതെന്ന് ബാങ്കുകള്‍ക്കുളള നിര്‍ദേശത്തില്‍ പറയുന്നു. അതായത് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേകമായി ബാങ്കിന് അപേക്ഷ നല്‍കണം.

ENGLISH SUMMARY: Cred­it card and deb­it card will be blocked

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.