19 April 2024, Friday

വാരിക്കോരി ചെലവഴിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍

Janayugom Webdesk
മുംബൈ
May 24, 2022 10:45 pm

രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ് ഉടമകളേക്കാള്‍ 20 മടങ്ങ് പണം കൂടുതല്‍ ചെലവഴിക്കുന്നതായി കണക്കുകള്‍. ഒരു ഉപഭോക്താവ് പ്രതിമാസം ക്രെഡിറ്റ് കാര്‍ഡിലൂടെ നടത്തുന്ന ശരാശരി ഇടപാടുകളുടെ മൂല്യം 14,500 രൂപ ആണെങ്കില്‍ ഡെബിറ്റ് കാര്‍ഡിന്റെ കാര്യത്തിലിത് 700 രൂപ മാത്രമാണെന്ന് ആര്‍ബിഐ പുറത്തുവിട്ട രേഖകള്‍ പറയുന്നു. 

രാജ്യത്ത് 76 ശതമാനം ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകളെയാണ് ഉപഭോക്താക്കള്‍ ആശ്രയിക്കുന്നതെന്നും കണക്കുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്ക് കൂടുതലും ക്രെഡിറ്റ് കാര്‍ഡുകളെ ആശ്രയിക്കുമ്പോള്‍ കടകളിലും മറ്റുമുള്ള നേരിട്ടുള്ള ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡുകളാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നത്. 

മാര്‍ച്ച് മാസത്തില്‍ 7.6 കോടി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ 68,327 കോടിയുടെ ഇടപാടുകളാണ് നടത്തിയത്. സ്വൈപിങ് മെഷീനുകള്‍ ഉപയോഗിച്ചുള്ള പേയ്മെന്റുകള്‍ 38,773 കോടിയാണ്. 20.8 കോടി റീട്ടെയില്‍ ഇടപാടുകള്‍ക്കും 11.9 കോടി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുമായി 91.7 കോടി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു. നേരിട്ടുള്ള വാങ്ങലുകളില്‍ അഞ്ച് ഡെബിറ്റ് കാര്‍ഡുകളില്‍ ഒന്ന് മാത്രമാണ് ഉപയോഗിച്ചിട്ടുവെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളുടെ കാര്യത്തില്‍ ഇത് പത്തില്‍ ഒന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Summary:Credit card hold­ers who spend a fortune
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.