October 1, 2023 Sunday

Related news

October 1, 2023
September 30, 2023
September 30, 2023
September 30, 2023
September 29, 2023
September 28, 2023
September 26, 2023
September 26, 2023
September 25, 2023
September 25, 2023

വായ്പാ പരിധി: കേന്ദ്രത്തിന് കത്തയച്ചു

Janayugom Webdesk
തിരുവനന്തപുരം
May 31, 2023 9:57 pm

വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ വ്യക്തത തേടി കേരളം കത്തയച്ചു. കണക്കിൽ വ്യക്തത തേടി ധനകാര്യസെക്രട്ടറിയാണ് കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചത്. മുൻവർഷങ്ങളിലെല്ലാം വായ്‌പാ പരിധി നിശ്ചയിച്ച്‌ അറിയിക്കുമ്പോൾ, അതിന്റെ കണക്കിന്റെ വിശദാംശങ്ങളും ലഭ്യമാക്കിയിരുന്നു. ഇത്തവണ കണക്കുകൾ വ്യക്തമാക്കാതെ വായ്‌പാപരിധിയിൽ വലിയതോതിൽ വെട്ടിക്കുറവ് വരുത്തിയുള്ള കത്തു മാത്രമാണ്‌ സംസ്ഥാനത്തിന്‌ ലഭിച്ചത്‌.
ഈ സാഹചര്യത്തില്‍ സംസ്ഥാന സർക്കാരിന്റെ വായ്‌പാപരിധി നിശ്ചയിച്ചത്‌ സംബന്ധിച്ച കണക്കുകളുടെ വിശാദാംശങ്ങൾ തേടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനമായിരുന്നു. ഇതേ തുടര്‍ന്നാണ് ധനകാര്യസെക്രട്ടറി കത്തയച്ചത്.

eng­lish sum­ma­ry; Cred­it Lim­it: Let­ter sent to Centre

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.