ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീ ഡി പ്പിച്ചതായി പരാതി. കണ്ണൂര്‍ ശ്രികണ്ഠാപുരത്ത് എസ്എംസി ക്ലിനിക്ക് നടത്തുന്ന പ്രശാന്ത് നായിക് എന്ന ഡോക്ടര്‍ക്കെതിരെയാണ് പരാതി.
ഡോക്ടര്‍ ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു എന്ന് യുവതി പറഞ്ഞു. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെവി വേദനയുംമായി യുവതി ക്ലിനിക്കിലെത്തിയത്. 11 മണിക്ക് വന്ന ഇവര്‍ക്ക് ആദ്യം മരുന്ന് നല്കിയ ശേഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ക്ലിനിക്കില്‍ ഉണ്ടായിരുന്ന ബാക്കിയുള്ള രോഗികള്‍ എല്ലാം പോയതിന് ശേഷമാണ് ഇവരെ പരിശോനയ്ക്ക് കയറ്റിയത്. ഇതിന് ശേഷം പ്രശാന്ത് യുവതിയെ കടന്നു പിടിച്ചതെന്ന് പറയുന്നു. എന്നാല്‍ പീഡനാരോപണം ഡോക്ടര്‍ നിരസിച്ചു.
പ്രശാന്തിന്റെ പേരില്‍ കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിനായി നേരത്തേ നാലോളം ക്രിമിനല്‍ കേസുകള്‍ േഉണ്ടായിരുന്നു.
English summary; sexual harrsment by doctor.
You may also like this video: