September 29, 2022 Thursday

അയൽവാസിയെ യുവതിയുടെയും പിഞ്ചുകുഞ്ഞിന്റെയും മുമ്പിൽ വെട്ടിക്കൊ ന്നു; പ്രതി അറസ്റ്റിൽ

Janayugom Webdesk
ഇടുക്കി
September 14, 2020 5:19 pm

കൈക്കുഞ്ഞുമായി അയൽവീട്ടിൽ അഭയം തേടിയ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വേട്ടേറ്റ് മരിച്ച ലക്ഷ്മണന്റെ ഘാതകൻ പിടിയിൽ. ഇടുക്കി അ​ടി​മാ​ലി​ ​ഇ​രു​മ്ബു​പാ​ലം​ ​പു​ല്ലാ​ട്ട് ​മു​ഴി​യി​ൽ​ ​ഇ​ക്ബാ​ലിനെയാണ് ​ഇന്ന് പുലർച്ചെ മൂന്നാർ ഡിവൈ. എസ്. പി എം. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.
ചിക്കണാംകുഴി ആദിവാസി സങ്കേതത്തിലെ ലക്ഷ്മണനാണ് വെട്ടേറ്റ് മരിച്ചത്.

ലക്ഷ്മണനോടൊപ്പം താമസിക്കുന്ന കുടിനിവാസ് ലഷീദയെയും (30) ആറു മാസം പ്രായമുള്ള കുട്ടിയെയും പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷീദയുടെ കഴുത്തിൽ വെട്ടേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ​ല​ക്ഷ​മ​ണ​ന്റെ​ ​ഭാ​ര്യ​ ​മ​ല്ലി​ക​യെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​വ​ർ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടുകയായിരുന്നു. ​മദ്യപിച്ച് വീട്ടിലെത്തിയ ഇക്ബാൽ ലഷീദയുമായി വാക്കേറ്റമുണ്ടായി. ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ അയൽവാസിയായ ലക്ഷ്മണയുടെ വീട്ടിൽ കൈക്കുഞ്ഞുമായി റഷീദ അഭയം തേടുകയായിരുന്നു.

വീടിനുള്ളിൽ അഭയം തേടിയ ലഷീദയെ വെട്ടുകത്തിക്ക് വെട്ടി. കുഞ്ഞിനെ വെട്ടാൻ അരിവാൾ ഉയർത്തിയതോടെ തടസം പിടിക്കാൻ ചെന്ന ലക്ഷ്മണനെ ഇയാൾ വെട്ടി വീഴ്ത്തുകയായിരുന്നു. അവിടെ വച്ച് തന്നെ ലക്ഷ്മണൻ മരിച്ചു. മരിച്ച ലക്ഷ്മണനുമായി ഇക്ബാലിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ലക്ഷ്മണന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Eng­lish sum­ma­ry; cri me arrest­ed by neighbour

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.