വിരാട് കോലി 2000 തികച്ചു

Web Desk

മാഞ്ചസ്റ്റര്‍

Posted on July 04, 2018, 10:39 pm

ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ താരമെന്ന ചരിത്രനേട്ടം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിലാണ് കോലി 2000 റണ്‍സ് തികച്ചത്. 56 മത്സരങ്ങളില്‍നിന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.
ഇതുവരെ ഈ നേട്ടം ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പമായിരുന്നു. 66 മത്സരങ്ങളില്‍നിന്നായിരുന്നു മക്കല്ലം 2000 റണ്‍സ് നേടിയത്.

ട്വന്റി-20യില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണ് കോലി. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2271), ബ്രണ്ടന്‍ മക്കല്ലം (2140), പാക് താരം ഷുഹൈബ് മാലിക് (2039) എന്നിവരാണ് ആദ്യസ്ഥാനങ്ങളില്‍.