ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം

Web Desk
Posted on June 05, 2019, 6:40 pm

സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി നീലപ്പട. ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തിലെ മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. യുസ്വേന്ദ്ര ചഹല്‍ (4), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ (2), കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് വീതവുമാണ് നേടിയത്. ക്രിസ് മോറിസ് (42), ഫാറ്റ് ദു പ്ലെസിസ് (38), അന്‍ഡിലെ ഫെഹ്ലുക്വായോ (34) എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് 25 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 100 റണ്‍സില്‍ 5 വിക്കറ്റ് നഷ്ടമായിരുന്നു.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സതാംപ്ടണില്‍ വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന മത്സരത്തിന് തുടങ്ങിയത്. രണ്ട് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക രണ്ടിലും തോറ്റു.