ഇന്ത്യയ്ക്ക് മികച്ച തുടക്കം; ധവാന് അര്‍ധ സെഞ്ചുറി

Web Desk
Posted on June 09, 2019, 4:22 pm

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 18 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 96  റണ്‍സെന്ന നിലയിലാണ്. ഓപ്പണറായ ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ചുറി നേടി. ഒടുവുല്‍ വിവരം ലഭിക്കുമ്പോള്‍ 54  പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ശിഖര്‍ ധവാനും 54 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.