പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ക്രിക്കറ്റ് ലോകത്തെ ആദ്യ ലസ്ബിയൻ ദമ്പതികൾ. ന്യൂസിലാന്‍റ് ക്രിക്കറ്റ് ടീം അംഗങ്ങളായ അമി സാറ്റര്‍വെയ്റ്റിനും, ലീ താഹുഹുവിനുമാണ് പെണ്‍കുഞ്ഞ് പിറന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 2017ലാണ് അമിയും ലൂവും വിവാഹിതരായത്. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.
ലീ താഹുഹുവിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുട്ടി പിറന്ന വിവരം ഇവര്‍ ലോകത്തെ അറിയിച്ചത്. ജനുവരി 13നാണ് കുട്ടി പിറന്നത് എങ്കിലും വ്യാഴാഴ്ചയാണ് ഈ കാര്യം ദമ്പതികള്‍ ലോകത്തെ അറിയിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കുട്ടി പിറക്കാന്‍ പോകുന്ന വിവരം ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഗ്രേസ് മേരി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
English summary: Cricket World’s first lesbian couple has a baby girl