വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Web Desk

ചേർത്തല

Posted on June 30, 2020, 5:29 pm

കൊല്ലം എസ് എൻ കോളജിലെ സാമ്പത്തിക തിരിമറി കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് ക്രൈംബ്രാഞ്ച് എസ് പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.

കൊല്ലം എസ്എൻ കോളജിൽ 1997–98 കാലഘട്ടത്തിൽ സിൽവർ ജൂബിലിക്ക് പിരിച്ചെടുത്ത ഒരു കോടി 15 ലക്ഷം രൂപയിൽ 55 ലക്ഷം വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നതാണ് കേസ്. കൊല്ലം സ്വദേശിയും എസ് എൻ ട്രസ്റ്റ് അംഗവുമായ സുരേന്ദ്രബാബു നൽകിയ പരാതി പ്രകാരമാണ് അന്വേഷണം.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ ക്രൈംബ്രാഞ്ച് എ ഡി ജി പി ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശപ്രകാരം എത്തിയ ക്രൈം ബ്രാഞ്ച് സംഘം രാത്രി വൈകുവോളം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു. 2004ൽ രജിസ്റ്റർ ചെയ്ത കേസിൽ രേഖകളൊന്നും കണ്ടെത്തിയിലെന്ന് പറഞ്ഞ് കേസ് പൊലീസ് എഴുതിതള്ളുന്ന ഘട്ടത്തിൽ പരാതിക്കാരൻ വീണ്ടും നൽകിയ ഹർജിയിലാണ് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ആറ് മാസം കൊണ്ട് കുറ്റപത്രം സമർപ്പിക്കണമെന്ന് കോടതി ഉത്തരവ് നൽകിയെങ്കിലും നടന്നില്ല. തുടർന്ന് വീണ്ടും പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

you may also like this video;