ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യാന്‍ തുടങ്ങി. ക്യാമ്പസിലെ
യൂണിയന്‍ ഓഫീസിനകത്താണ് ചോദ്യം ചെയ്യുന്നത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെ ഒന്‍പത് പേര്‍ക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു.
ആദ്യം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും അന്വേഷണ സംഘം ക്യാമ്പസില്‍ എത്തുന്നതിനാല്‍ ചോദ്യം ചെയ്യല്‍ ക്യാമ്പസിനുള്ളിലേക്ക് മാറ്റുകയായിരുന്നു.
അഞ്ച് പേര്‍ അടങ്ങുന്ന െ്രെകംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യലിനായി ക്യാമ്പസില്‍ എത്തിയിരിക്കുന്നത്. ക്യാമ്പസില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
English Summary: Crime branch questioning Union president ishi Ghosh
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.