ജെഎൻയു ആക്രമണം; അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച്

Web Desk
Posted on January 10, 2020, 10:29 am

ദില്ലി: ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിൽ മൂന്നുപേരെ തിരിച്ചറിഞ്ഞതിന് പിന്നാലെ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞുെവെന്ന് ക്രൈംബ്രാഞ്ച്. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാൻസലര്‍ ജഗദീഷ് കുമാറുമായി ചർച്ച നടത്തും.

ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികളുമായും ചർച്ച നടത്തുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. ചർച്ചയിൽ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇന്നലെ വിദ്യാർത്ഥി യൂണിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

തുടർന്ന് രാഷ്ട്രപതി ഭവനിലേയ്ക്ക് വിദ്യാർത്ഥികളും അധ്യാപകരും ചേര്‍ന്ന് മാർച്ച് നടത്തുകയും പൊലീസ് തടയുകയും ഉണ്ടായി. പെൺകുട്ടികളെയടക്കം പൊലീസ് മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ.

Eng­lish Sum­ma­ry: Crime branch says five accused were iden­ti­fied in JNU attack.

you may also like this video;