16 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 28, 2024
November 17, 2024
September 10, 2024
May 27, 2024
January 19, 2024
December 4, 2023
November 15, 2023
September 9, 2023
September 3, 2023

പോക്സോ കേസ്; മോൻസന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി

Janayugom Webdesk
November 11, 2021 3:00 pm

മോൻസനുമായി ക്രൈംബ്രാഞ്ച് സംഘം വീണ്ടും തെളിവെടുപ്പ് നടത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മോൻസന്റെ കലൂരിലെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്.രണ്ട് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡി അവസാനിക്കുന്നതിനെത്തുടർന്ന് മോൻസനെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും. 

തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് തന്റെ ജീവനക്കാരിയുടെ മകളെ മോൻസൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ നേരത്തെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർ നടപടിയെന്ന നിലയിലാണ് മോൻസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡി സമയം അവസാനിക്കുന്നതിനു മുൻപ് മോൻസനെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.

വീട്ടിൽ വെച്ച് മോൻസൻ പല തവണ പീഡനത്തിനിരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.കൂടാതെ വീട്ടിലും ചികിത്സാ കേന്ദ്രത്തിലുമൊക്കെ മോൻസൻ ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളുൾപ്പടെ മോൻസൻ അന്വേഷണ സംഘത്തോട് വിവരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മോൻസന്റെ മേക്കപ്പ് മാൻ ജോഷിയും നേരത്തെ അറസ്റ്റിലായിരുന്നു.

അതേസമയം, പോക്സോ കേസിനു പുറമെ മറ്റൊരു ജീവനക്കാരിയുടെ പരാതിയിലും മോൻസനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മോൻസനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.
eng­lish summary;crime branch team took evi­dence at Mon­son’s home
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.