കൊറോണ കാലം കേരളത്തിന് ആശങ്കയുടെ കാലമാണെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളം നമ്പർ ഒൺ ആകുകയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കൊലപാതകം മുതൽ മോഷണം വരെയുളള സകല കുറ്റകൃത്യങ്ങളും ഈ ലോക്ക് ഡൗൺ കാലത്ത് രജിസ്റ്റർ ചെയ്തത്. ദേശീയ തലത്തിൽ ഗാർഹിക പീഡന നിരക്ക് കൂടിയെങ്കിലും കേരളത്തിൽ വെറും രണ്ടു കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 94 ശതമാനം കുറവാണ് റോഡ് അപകടങ്ങളും.
2019 ലെ ഇതേ ദിവസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ കേരളതത്തെ നിസംശയം വിളിക്കാം കള്ളവും ചതിയുമില്ലാത്ത മാവേലി നാടെന്ന്. ലോക്ക് ഡൗണിൽ നാടൊന്നാകെ അടച്ചു പൂട്ടിയപ്പോൾ കേരളത്തിലെ കുറ്റവാളികളും കൂടിയാണ് ലോക്കയത്.
2019 38 പീഡന കേസുകളാണ് ഈ ദിനങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ 10 ആയി അത് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 21 ഗാർഹിക പീഡന കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ലോക്ക് ഡൗൺ കാലയളവിൽ പുരഷന്മാർ വീട്ടിൽ ഇരുന്നിട്ട് കൂടി കേരളത്തിൽ വെറും രണ്ടേ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ചെറിയ മോഷണ കേസുകളുടെ എണ്ണം എട്ടായി ചുരുങ്ങി. കൊലപതാകം കുറഞ്ഞെങ്കിലും വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല. നാലു പേരാണ് ലോക്ക് ഡൗൺ കാലയളവിൽ കൊലപ്പെട്ടത്. കൊറോണ വൈറസ് കുറ്റവാളികളിലും പേടി സൃഷ്ടിച്ചു എന്ന വിലയിരുത്തലിലാണ് പൊലീസും.
ENGLISH SUMMARY: crime rate in Kerala falls in this corona period
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.