നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിൽ. 2018ല്‍ മാത്രം 4322 ബലാത്സംഗക്കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതിദിനം 12 എന്ന നിരക്കിലാണ് ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസുകള്‍ ഉണ്ടാകുന്നത്. സ്ത്രീകൾക്കെതിരായ 59,445 അതിക്രമ കേസുകളാണ് 2018ൽ റിപ്പോർട്ട് ചെയ്തത്. ഒരു ദിവസത്തിൽ 162 അതിക്രമങ്ങൾ. 2017നെക്കാൾ ഏഴ് ശതമാനം കൂടുതലാണിത്.
പ്രായപൂര്‍ത്തിയാകാത്ത 144 പെൺകുട്ടികളാണ് യുപിയിൽ 2018ൽ പീഡനത്തിനിരയായത്. കുട്ടികൾക്കെതിരെ 19,936 അതിക്രമ കേസുകളാണ് രേഖപ്പെടുത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ 2444 പേര് കൊല്ലപ്പെട്ടു. അതേസമയം, കുറ്റകൃത്യങ്ങളിലുണ്ടായ വർധനവ് ജനസംഖ്യ കാരണമാണെന്നുമാണ് പൊലീസിന്റെ വാദം.