19 April 2024, Friday

Related news

April 2, 2024
November 29, 2023
October 7, 2023
September 30, 2023
September 28, 2023
September 15, 2023
September 4, 2023
May 26, 2023
May 24, 2023
May 23, 2023

കൈയില്‍ നോട്ടുണ്ടോ? 2000 നോട്ടുകളില്‍ 60 ശതമാനത്തില്‍ അധികവും കള്ളനോട്ടാണെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ

Janayugom Webdesk
ന്യൂഡല്‍ഹി
August 31, 2022 10:27 pm

രാജ്യത്ത് കഴിഞ്ഞ വര്‍ഷം പിടികൂടിയ കള്ളനോട്ടുകളില്‍ 60 ശതമാനവും 2000 രൂപയുടേതെന്ന് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍സിആര്‍ബി). 20.39 കോടി മൂല്യമുള്ള 3,10,080 കള്ളനോട്ടുകളാണ് 2021ല്‍ പിടികൂടിയത്. ഇതില്‍ 60,915 നോട്ടുകളും (മൂല്യം 12.18 കോടി) 2000 രൂപയുടേതാണ്.
തമിഴ്‌നാട്ടില്‍ നിന്നാണ് 2000 രൂപയുടെ ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്. 25,012 നോട്ടുകള്‍ സംസ്ഥാനത്തു നിന്നും പിടികൂടി. കേരളം (9065) ആന്ധ്രാപ്രദേശ് (5012) എന്നിങ്ങനെയാണ് കണക്ക്. 6.6 കോടി മൂല്യമുള്ള 500 രൂപയുടെ നോട്ടുകളും 25 ലക്ഷത്തിന്റെ 200 രൂപ നോട്ടുകളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.
2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അപ്രതീക്ഷിതമായി 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിരോധിച്ചത്. അവയ്ക്ക് പകരം രൂപകല്പന ചെയ്ത 500 രൂപയുടെയും പുതുതായി അവതരിപ്പിച്ച 2000 രൂപ നോട്ടും പുറത്തിറക്കി. അഴിമതി, കള്ളപ്പണം, തീവ്രവാദം എന്നിവ തടയാനാണ് നോട്ട് നിരോധനമെന്നായിരുന്നു മോഡിയുടെ പ്രതികരണം. എന്നാല്‍ 2016 മുതല്‍ വ്യാജ കറന്‍സികള്‍ പിടിച്ചെടുക്കുന്നതില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ല്‍ 15.92 കോടിയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തതെങ്കില്‍ തൊട്ടടുത്ത വര്‍ഷങ്ങളിലിത് യഥാക്രമം 28.10 കോടി 17.95 കോടിയായി വര്‍ധിച്ചു. 2018ല്‍ 25.39 കോടി കള്ളനോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ 92.17 കോടിയാണ് 2019ലെ കണക്ക്. രണ്ടു വര്‍ഷമായി 2000 നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്നാണ് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 

Eng­lish Sum­ma­ry: Crime Records Bureau says more than 60 per­cent of 2000 notes are fake

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.