Web Desk

തിരുവനന്തപുരം

March 29, 2021, 1:37 pm

ഇഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്

Janayugom Online

ഇഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ് കേസ്.സ്വർണക്കടത്ത് കേസിൽ പിടിയിലായി തടവിലുള്ള സന്ദീപ് നായരുടെ അഭിഭാഷകനാണ് പരാതിക്കാരൻ. സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ ഡിജിപിക്ക് പരാതി നൽകിയത്. ഇഡിക്കെതിരെ സന്ദീപ് നായർ നേരെത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കത്ത് നൽകിയിരുന്നു.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്തു കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ പ്രതി സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ENGLISH SUMMARY: crime­branch take case against ed again

YOU MAY ALSO LIKE THIS VIDEO