July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

നെയ്യാറ്റിൻകരയിൽ പൊലീസിനുനേരെ ഗുണ്ട ബിജുവിന്റെ ആക്രമണം

By Janayugom Webdesk
December 25, 2019

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം. നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട ബിജുവാണ് പൊലീസിനെ നടുറോഡിൽ ഇട്ട് ആക്രമിച്ചത്. തിരുവനന്തപുരം ജില്ലാ ജയിലിലുള്ള രണ്ട് പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പോകാനായി ബസ് കാത്തുനിന്ന പൊലീസുകാരെയാണ് ബിജു ആക്രമിച്ചത്. പൊലീസുകാര്‍ ഇയാളുടെ ആക്രമണത്തെ ചെറുത്തു. ട്രാഫിക് ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ കൂടിയെത്തി ഇയാളെ  പിടികൂടുകയായിരുന്നു.

you may also like this video

ബിജു മദ്യ ലഹരിയിലായിരുന്നു എന്നും എന്തിനാണ് പൊലീസിനെ ആക്രമിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസിനൊപ്പമുണ്ടായിരുന്ന പ്രതികൾക്ക് ഇയാളുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസവും പൊലീസിനു നേരേ ആക്രമണമുണ്ടായത് വാർത്തയായിരുന്നു. കഞ്ചാവ് കേസ് പ്രതി സുരേഷ്  കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകും വഴിയായിരുന്നു സംഭവം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.