September 28, 2022 Wednesday

Related news

September 21, 2022
August 31, 2022
August 21, 2022
August 5, 2022
July 13, 2022
June 23, 2022
June 7, 2022
June 7, 2022
May 28, 2022
May 27, 2022

കങ്കണ റാണൗത്തിനെതിരെ ക്രിമിനല്‍ കേസ്

Janayugom Webdesk
ബംഗളൂരു
September 28, 2020 1:31 pm

കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതികരിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ച നടി കങ്കണ റാണൗത്തിനെതിരെ ക്രിമിനല്‍ കേസ്. കര്‍ണാടക തുംകൂരു ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയാണ് കേസെടുത്തത്. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ് നായിക്കാണ് തുമകൂരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

സമരം നടത്തുന്ന കര്‍ഷകരെ തിവ്രവാദികളോട് താരതമ്യം ചെയ്തുള്ള കങ്കണ റണൗത്തിന്റെ ട്വീറ്റ് വേദനിപ്പിക്കുന്നതാണെന്നും താനും കര്‍ഷകനാണെന്നും രമേഷ് നായിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബര്‍ 21 നുള്ള കങ്കണയുടെ ട്വീറ്റാണ് പരാതിക്ക് ആധാരം. പൗരത്വനിയമ ഭേദഗതക്കെതിരെ ചിലര്‍ നടത്തിയ തെറ്റായ പ്രചാരണവും അഭ്യൂഹവുമാണ് രാജ്യത്ത് കലാപത്തിനിടയാക്കിയതെന്നും ഇതേ ആളുകളാണ് കാര്‍ഷിക ബല്ലിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. വലിയ വിമര്‍ശനങ്ങള്‍ക്ക് ഇത് ഇടയാക്കിയിരുന്നു.

ENGLISH SUMMARY:Criminal case against Kan­gana Ranaut
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.