Web Desk

ലഖ്നൗ

April 28, 2021, 9:24 pm

യുപിയിൽ ഓക്‌സിജന് വേണ്ടി അഭ്യര്‍ത്ഥന നടത്തിയ യുവാവിനെതിരെ കേസ്

Janayugom Online

ഉത്തർപ്രദേശിൽ ഓക്‌സിജന് വേണ്ടി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തിയ യുവാവിനെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തു. ശശാങ്ക് യാദവ് എന്ന യുവാവിനെതിരെ അമേഠി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ സുഹൃത്തിന്റെ മുത്തശ്ശിക്ക് ഓക്‌സിജന്‍ എത്തിച്ച് നല്‍കാനായി സഹായിക്കണം എന്നായിരുന്നു ശശാങ്ക് ട്വീറ്റ് ചെയ്തത്.

ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുപി പൊലീസ് യുവാവിനെതിരേ ക്രിമിനല്‍ കേസെടുത്തത്. ഒക്‌സിജന്‍ ക്ഷാമത്തിന്റെ പേരില്‍ അഭ്യൂഹം പരത്തി എന്നും ജനങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. യുപി പൊലീസ് തന്നെയാണ് ട്വിറ്ററിലൂടെ കേസെടുത്ത വിവരം പങ്കുവച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ ഓണ്‍ലൈന്‍ യോഗത്തിൽ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് മിണ്ടിപ്പോകരുതെന്നും ഓക്‌സിജന്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Eng­lish sum­ma­ry; crim­i­nal case against young man who tweet­ed for oxy­gen cylinder
You may also like this video: