പോലീസുകാരനെ സർവീസ് റിവോൾവർ കൈക്കലാക്കി കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത ജയിൽ പുള്ളി രക്ഷപ്പെട്ടു

Web Desk
Posted on April 04, 2018, 2:57 pm

പട്ന. ബിഹാറിൽ  പോലീസുകാരനെ സർവീസ് റിവോൾവർ കൈക്കലാക്കി കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത ജയിൽ പുള്ളി രക്ഷപ്പെട്ടു.

ഹവിൽദാർ റാം ഇക്ക്ബാൽ റാമിനെയാണ് കൊലപെടുത്തിയത്. വൈശാലി ജില്ലയിലെ ഹാജിപ്പൂർ കോടതിയിലാണ്  സംഭവം നടന്നത്.നിരവധി കള്ളക്കടത്തുകേസുകളിൽ ഉൾപ്പെട്ട   ജുവനയിൽ പ്രതിയായ പ്രിൻസ് കുമാറാണ് രക്ഷപെട്ടത്. വിചാരണക്കായി കോടതിയിൽ കൊണ്ട് വന്നപ്പോൾ പെട്ടെന്ന് പോലീസുകാരന്റെ തോക്കു കൈക്കലാക്കി അയാൾക്കുനേരെ  നിറയൊഴിച്ചതിനു ശേഷം പ്രതി സുഹൃത്തിന്റെ ബൈക്കിൽ രക്ഷപെടുകയായിരുന്നു.  വിലങ്ങോട് കൂടെയാണ് പ്രതി രക്ഷപ്പെട്ടത്. കള്ളക്കടത്ത് ഉൾപ്പെടെ ഒൻപതിൽപരം കേസുകളിൽ പ്രതിയാണ് പ്രിൻസ്. ആക്രമണത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണപ്പെട്ടതായി എസ് പി അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.