Web Desk

കൊച്ചി

March 22, 2021, 6:48 pm

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ക്രിസില്‍ റേറ്റിംഗ് ‘എ+’ (സ്‌റ്റേബ്ള്‍)-ലേയ്ക്ക് ഉയര്‍ത്തി

Janayugom Online

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ റേറ്റിംഗിനെ ‘എ (സ്‌റ്റേബ്ള്‍)’-ല്‍ നിന്ന് ‘എ+ (സ്‌റ്റേബ്ള്‍)’ ആയി ഉയര്‍ത്തി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. കമ്പനിയുടെ അടിസ്ഥാന പ്രവര്‍ത്തനമേഖലയായ സ്വര്‍ണവായ്പാ രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നത്.അതിനൊപ്പം ഈ ഉയര്‍ച്ച രാജ്യത്തെ സ്വര്‍ണവായ്പാ ബിസിനസിലുള്ള കമ്പനിയുടെ മികച്ച നിലയും അതിന്റെ ശക്തമായ അടിത്തറയും കമ്പനിയുടെ കീഴിലുള്ള ആസ്തികളുടെ (എയുഎം) സുസ്ഥിരമായ വളര്‍ച്ചയും ആസ്തികളുടെ ഉയര്‍ന്ന ഗുണനിലവാരവും വര്‍ധിക്കുന്ന വരുമാനത്തെയും സൂചിപ്പിക്കുന്നു.

കമ്പനി ഇഷ്യൂ ചെയ്യുന്ന എന്‍സിഡികളിലെ (NCD) നിക്ഷേപങ്ങളുടെ ഉയര്‍ന്ന സുരക്ഷിതത്വത്തേയും എന്‍സിഡികളുടെ സമയാസമയങ്ങളിലുള്ള തിരിച്ചടവിനേയും അടിവരയിടുന്നതു കൂടിയാണ് ഈ റേറ്റിംഗ് ഉയര്‍ച്ച. ഈ റേറ്റിംഗുള്ള സ്ഥാപനങ്ങളുടെ എന്‍സിഡികള്‍ പരമാവധി താഴ്ന്ന നഷ്ടസാധ്യതയേയാണ് സൂചിപ്പിക്കുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് പാദങ്ങളില്‍ കമ്പനിയുടെ സ്വര്‍ണ്ണ വായ്പ ബിസിനസ്സ് AUM 24% വളര്‍ച്ച നേടി. 2020–21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 28% വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷക്കാലത്തെ കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPAs) സ്വര്‍ണവായ്പാ ബിസിനസ്സിന്റെ 1.0 ‑1.8 ശതമാനം മാത്രമാണെന്നതും കമ്പനിയുടെ ആസ്തികളുടെ ആരോഗ്യകരമായ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. 2020 ഡിസംബര്‍ അവസാനത്തോടെ കമ്പനിയുടെ GNPA യും ക്രെഡിറ്റ് സംബന്ധമായ ചെലവും യഥാക്രമം 1.3 ശതമാനവും 0.2 ശതമാനവുമാണ് (Annu­al­ized).

2020 ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെയും മറ്റു ഗ്രൂപ്പ് കമ്പനികളുടെയും മൊത്തത്തിലുള്ള AUM‑ന്റെ, അതായതു 27,000 കോടി രൂപയുടെ, 67 ശതമാനവും, ലാഭത്തിന്റെ 87 ശതമാനവും സ്വര്‍ണവായ്പാ ബിസിനസ്സില്‍ നിന്നാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നു പാദങ്ങളില്‍ കമ്പനിയുടെ ആസ്തികളുടെ (RoMA) 1.7 % (Annu­al­ized) വരുമാനം കമ്പനിയുടെ ലാഭം കഴിഞ്ഞ 2–3 സാമ്പത്തിക വര്‍ഷങ്ങളിലേതിനേക്കാള്‍ മെച്ചപെട്ടതിനെ സൂചിപ്പിക്കുന്നു. ബ്രാഞ്ച് ഉല്‍പാദനക്ഷമത മെച്ചപ്പെടുത്താന്‍ സാധിച്ചതും പ്രവര്‍ത്തനച്ചെലവ് ക്രമാനുഗതമായി കുറയ്ക്കുവാന്‍ സാധിച്ചതുമാണ് മേല്‍പ്പറഞ്ഞ റേറ്റിംഗ് ഉയര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. കമ്പനിയുടെ മെച്ചപ്പെട്ട പണലഭ്യതയും ക്രിസില്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നു.
ENGLISH SUMMARY;CRISIL upgrades Muthoot Fin­corps rat­ing to A plus
you may also like this video;