സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കേവലം രണ്ടര മാസം മാത്രം അവശേഷിക്കേ സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ ജില്ലയിലെ നിര്‍മ്മാണമേഖല സ്തംഭനത്തിലേക്കും പ്രതിസന്ധിയിലേക്കും നീങ്ങുന്നു. കരിങ്കല്ല് ലഭിക്കാത്തതാണ് സ്വകാര്യ മേഖലയിലേയും സര്‍ക്കാര്‍ മേഖലയിലേയും കെട്ടിട നിര്‍മാണങ്ങളെ ഒരു പോലേ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. പ്രളയത്തിന് മുമ്പ് ഏഴ് ക്വാറികള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രളയകാലത്ത് ഇവ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മൂന്ന് ക്വാറികള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. മാനന്തവാടി താലൂക്കില്‍ ആകെയുണ്ടായിരുന്ന ക്വാറിയും തുറക്കാത്തവയില് പെടും. ഇതോടെ കല്ലിനായി കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ക്വാറികളെ ആശ്രയിക്കേണ്ടതായി വന്നു. ഇവിടങ്ങളില്‍ അമിത വില ഈടാക്കുന്നത് സാധാരണക്കാരെയാണ് ഏറെ വലയ്ക്കുന്നത്. നൂറ്റി അന്‍പത് അടി കരിങ്കല്ലിന് ഏഴായിരത്തി അഞ്ഞൂറ് രൂപയാണ് ഈടക്കുന്നത്.
അമിത വില നല്‍കിയിട്ട് പോലും ആവിശ്യത്തിന് കല്ല് ലഭിക്കുന്നില്ലെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പറയുന്നു.സംസ്ഥാന സര്‍ക്കാരിന്റെ പി.എം.എ.വൈ. ഉള്‍പ്പെടെയുള്ള ഭവന പദ്ധതിയില്‍ വീടുകള്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ധന കുടുംബങ്ങളാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകാതെ നട്ടം തിരിയുന്നത്. ചെങ്കല്ലിനാകട്ടെ അനുദിനം വിലയേറുകയാണ്. 2019 ആദ്യം 33 രൂപയുണ്ടായിരുന്ന ചെകല്ലിന്റെ വില 2109 അവസാനിക്കാറായപ്പോള്‍ 48 രൂപയില്‍ എത്തി.നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രളയത്തിന് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ക്ക് അനുമതി നല്‍കണമെന്ന ആവിശ്യമാണ് ഉയരുന്നത്.സാധനങ്ങള്‍ ലഭിക്കാതായാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കുമെന്ന് സര്‍ക്കാര്‍ കരാറുകാര്‍ മുന്നറിയിപ്പ് നല്കുന്നു.ഇത് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തെയാണ് ദോഷകരമായി ബാധിക്കുക.ഈ സാഹചര്യത്തില്‍ ജില്ല ഭരണകൂടം പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് തദ്ദേശ സ്ഥാപന ഭരണ സമിതികള്‍ ആവിശ്യപ്പെടുന്നത്.
English Summary: crisis in construction sector
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.