March 24, 2023 Friday

Related news

March 19, 2023
March 15, 2023
March 14, 2023
March 11, 2023
March 9, 2023
March 2, 2023
March 1, 2023
February 16, 2023
February 12, 2023
February 7, 2023

ലോട്ടറി രംഗം പ്രതിസന്ധിയിൽ, സർക്കാർ ധനസഹായം നൽകണം, എഐടിയുസി

Janayugom Webdesk
മാനന്തവാടി
March 21, 2020 1:40 pm

കോവിഡ് 19 വന്നതോടെ ലോട്ടറി വിൽപ്പന നടത്തി ഉപജിവനം നടത്തുന്നവർ പ്രതിസന്ധിയിലായിരിക്കുയാണ്. പ്രത്യേക സാഹചര്യത്തിൽ സർക്കാർ ലോട്ടറി വിൽപ്പന നടത്തുന്ന മുഴുവൻ ആളുകൾക്കും പതിനായിരം രൂപ വെച്ച് അടിയന്തര സഹായം നൽകണമെന്നും ആൾ കേരള ലോട്ടറി ട്രോഡേഴ്സ് യൂണിയൻ എഐടിയുസി നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലോട്ടറിയുടെ വില വർധനവ് പിൻവലിക്കണമെന്നും വില വർദ്ധിച്ചത് ലോട്ടറി വിൽപനയിൽ വൻതേതിൽ കുറയുന്നതിന് കരാണമായെന്നും സാധാരണക്കാർ വിൽക്കുന്ന ടിക്കറ്റുകൾക്ക്  പ്രൈസുകൾ കുറഞ്ഞു പോകുന്നതായും പ്രൈസുകൾ വൻകിട ഏജൻസികൾ വാങ്ങി കുട്ടുകയും ചെയ്യുകയണ്.

പ്രൈസുകളുടെ  വർദ്ധിപ്പിക്കണമെന്നും ലോട്ടറിയുടെ കമ്മീഷൻ ഏട്ട് രൂപ നൽകണമെന്നും ചില ജില്ലകളിൽ സസൊസൈറ്റികളുടെ മറവിൽ വിനാമികളുടെ പേരിൽ നടത്തുന്ന ലോട്ടറി കച്ചവടം ലോട്ടറി വകുപ്പും വിജിലൻസും പോലിസും അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ക്യൂ ആർ കോഡ് അപാകതകൾ പരിഷ്ക്കരിച്ച് കാരുണ്യ ടിക്കറ്റിന്റെ പ്രവർത്തനം   സജീവമാക്കണമെന്നും എഴുത്ത് ലോട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഓണത്തിന്റെ ബോണസ് പതിനായിരം രൂപയായി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷിബു പോൾ, കെ. സജീവൻ, ബിജു പാറക്കൽ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: cri­sis in lot­tery field

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.