ശിവസേന കൈയൊഴിഞ്ഞു; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ

Web Desk
Posted on October 29, 2019, 8:19 pm

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന് ശിവസേന. 50:50 ഫോര്‍മുല അംഗീകരിക്കില്ലെന്ന ഫഡ്നാവിസ് പറയുമ്പോള്‍ ചര്‍ച്ചയ്ക്ക് പ്രസക്തയില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല. സര്‍ക്കാരിനെ അഞ്ചുവര്‍ഷവും നയിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കണമെന്ന നിലപാടില്‍ ശിവസേന ഉറച്ച്‌ നില്‍ക്കുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

അതേസമയം മഹാരാഷ്ട്രയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയ്ക്ക് മുന്നറിയിപ്പുമായി ബിജെപി 45 സേന എംഎല്‍എമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബിജെപി നേതാവ് സഞ്ജയ് ഖാഗഡെ പറഞ്ഞു. ഇവരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.