സ്വന്തം ലേഖകൻ

പട്ന:

October 27, 2020, 10:26 pm

ബിജെപിയിലെ ഒരു വിഭാഗം എൽജെപിക്കൊപ്പം; പ്രതിസന്ധിയിലായി എൻഡിഎ

Janayugom Online

സ്വന്തം ലേഖകൻ

ബിജെപിയിലെ ഒരു വിഭാഗം എൽജെപിക്കൊപ്പം നിലയുറപ്പിക്കുമ്പോള്‍ പ്രതിസന്ധിയിലായത് ബിഹാറിലെ ഭരണമുന്നണിയായ എൻഡിഎ. ദേശീയ നേതാക്കളുടെ മുന്നറിയിപ്പുകളൊന്നും വകവയ്ക്കാതെയാണ് എൽജെപിക്ക് പിന്തുണയുമായി ബിജെപി പ്രാദേശിക ഘടകകങ്ങൾ ബിഹാറിൽ നിലയുറപ്പിച്ചിട്ടുള്ളത്.

ബി​ജെ​പി​യു​ടെ പോ​സ്റ്റ​റു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രിക്ക് ഇ​ടം ലഭിക്കാതെ പോയത് നേരത്തെ വാർത്തയായിരുന്നു. ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ വീ​ഡി​യോ​യി​ലും നി​തീ​ഷ് കു​മാ​റി​നെ​ക്കു​റി​ച്ച്‌ പ​രാ​മ​ര്‍​ശ​മി​ല്ല. ജെ​ഡി​യു​വി​​ന്റെ​യും നി​തീ​ഷി​ന്റെ​യും പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ല്‍​കു​മാ​ര്‍ മോ​ഡിയും കേ​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദും അ​ല്ലാ​തെ മ​റ്റൊ​രു ബി​ജെ​പി നേ​താ​വും പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. അ​തേ​സ​മ​യം, ജെ​ഡി​യു​വി​ന്റെ പ്ര​ചാ​ര​ണ​ങ്ങളിൽ നി​തീ​ഷ് കു​മാ​റി​നെ​ക്കു​റി​ച്ച്‌ മാ​ത്ര​മാ​ണ് പറയുന്നത്.

അതിനിടെ എ​ല്‍​ജെ​പി നേ​താ​വ് ചി​രാ​ഗ് പാ​സ്വാ​നെ പു​ക​ഴ്ത്തി ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പിയും യുവമോര്‍ച്ച അധ്യക്ഷനുമായ തേ​ജ​സ്വി സൂ​ര്യ​ രംഗത്തെത്തിയതും ഭിന്നത വഷളാക്കി. ചി​രാ​ഗ് ഊ​ര്‍​ജ​സ്വ​ല​നാ​യ യു​വ​നേ​താ​വാ​ണെന്നും എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നുവെന്നുമായിരുന്നു ബി​ഹാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ തേ​ജ​സ്വി സൂ​ര്യയുടെ അ​ഭി​പ്രാ​യ​പ്രകടനം. നി​തീ​ഷി​നേ​യും ജെ​ഡി​യു​വി​നേ​യും ഒ​ഴി​വാ​ക്കി ചി​രാ​ഗ് പാ​സ്വാ​നു​മാ​യി ചേ​ര്‍​ന്ന് ബി​ജെ​പി സ​ര്‍​ക്കാ​രു​ണ്ടാ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, അ​തെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തീ​രു​മാ​നി​ക്കും എ​ന്ന മ​റു​പ​ടി​യും തേ​ജ​സ്വി സൂ​ര്യ ന​ല്‍​കി​.

എ​ന്‍​ഡി​എ​യു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് പു​റ​ത്തു​പോ​യ പോ​യ ചി​രാ​ഗി​നെ എ​ന്‍​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ ബി​ജെ​പി പ്ര​ശം​സി​ക്കു​ന്ന​ത് നി​തീ​ഷ് കു​മാ​ര്‍ ക്യാമ്പില്‍ കടുത്ത അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിതീഷിന്റെ അതൃപ്തി മാറ്റാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി. ഇന്ന് പട്നയില്‍ നടക്കുന്ന എന്‍ഡിഎ സംയുക്ത റാലിയില്‍ പ്രധാനമന്ത്രിയും നിതീഷ് കുമാറും പങ്കെടുക്കും. എ​ല്‍​ജെ​പി തെര​ഞ്ഞെ​ടു​പ്പി​ല്‍ നി​തീ​ഷി​ന്റെ ജെ​ഡി​യുവിന് എതിരെ മാ​ത്ര​മാ​ണ് സ്ഥാ​നാ​ര്‍ത്ഥി​ക​ളെ നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി​ക്കെ​തി​രെ ഒ​രി​ട​ത്തും എ​ല്‍​ജെ​പി മ​ത്സ​രി​ക്കു​ന്നി​ല്ല. എൽജെപിയുടെ നീക്കത്തിന് പിന്നിൽ ബിജെപിയുടെ തന്ത്രമാണെന്നും നിതീഷിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ജെഡിയുവിലെ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്.

ENGLISH SUMMARY: cri­sis in nda

YOU MAY ALSO LIKE THIS VIDEO