ലോക്ക് ഡൗൺ സാധനക്കാരെ ബാധിക്കാതിരിക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അതൊന്നും രാജ്യത്തെ ഒരുപാട് ജനങ്ങൾ ഇപ്പോഴും ആശ്വാസം നല്‍കുന്നില്ല . ലോക്ക് ഡൗണിൽ ഡൽഹി ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിൽ നിന്ന് നഗരം വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് നടക്കുകയാണ് പല കൂലിപ്പണിക്കാരും.
ലോക്ക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയിൽ നട്ടം തിരിയുന്ന അനേകം തൊഴിലാളികളാണ് ഡൽഹിയിലുള്ളത്. ഡൽഹിയിലെ നിന്ന് കാൻപൂരിലേക്കും ഫിറോസാബാദിലേക്ക് നടക്കുന്നവരും.. വെള്ളം കുടിച്ച് വിശപ്പകറ്റുന്ന ഡൽഹിയിലെ റിക്ഷ തൊഴിലാളികളും എല്ലാം ലോക്ക് ഡൗണിൽ അകപ്പെട്ടുപോയ ഒരുപറ്റം ജനങ്ങളാണ്. “കഴിക്കാൻ റൊട്ടിയെങ്കിലും തരണം, സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. വിശപ്പടക്കാൻ വെള്ളമാണ് കുടിക്കുന്നത്.ഒന്നും കഴിക്കാനില്ല. ഇവിടെ കിടന്ന് മരിക്കുകയേ ഉള്ളു.”-മീററ്റ് സ്വദേശിയും റിക്ഷാ തൊഴിലാളിയുമായ സത് നാരായണൻ പറയുന്നു. നാളെയോ മറ്റന്നാളോ എത്തും. എന്തുചെയ്യാനാകും. കയ്യിൽ ഒറ്റപൈസയില്ല. നടന്ന് എത്തുന്നതുവരെ നടക്കും. അല്ലാതെ ഞങ്ങൾ എന്തുചെയ്യും?”- ഫിറോസാബാദ് സ്വദേശി നളിനിയുടെ വാക്കുകളാണ്.
എല്ലാവരും വീട്ടിൽ ഇരുന്നു കൊണ്ട് കൊറോണ വൈറസിനെ തടയാൻ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു. എന്നാൽ, ഇവരുടെയെല്ലാം വീട് ഉത്തര്‍പ്രദേശിലും ബിഹാറിലുമൊക്കെയാണ്.ഡൽഹിയിലെ വീട് റിക്ഷയും ഈ ഫുട്പാത്തുമൊക്കെ. രാജ്യത്താകെ 45 കോടിയിലധികം അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്ക്. പലരും 150 രൂപവരെ മാത്രം ദിവസക്കൂലിയുള്ളവർ. നിര്‍മ്മാണ തൊഴിലാളികൾ,വീട്ടുജോലിക്കാര്‍, ചെറുകിട രംഗങ്ങളിൽ പണിയെടുക്കുന്നവര്‍.
ENGLISH SUMMARY: crisis of daily wage people due to lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.