16 April 2024, Tuesday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 8, 2024
February 6, 2024
February 5, 2024
February 4, 2024
January 25, 2024

ക്രിസ്റ്റ്യാനോ യുവന്റസ് വിടുന്നു, പുതിയ ക്ലബ്ബ് ഇതാണ്?

Janayugom Webdesk
ടൂറിന്‍
August 25, 2021 10:19 pm

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുന്‍പായി പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് റൊണാള്‍ഡോ ചേക്കാറാനാണൊരുങ്ങുവെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവന്റസുമായുള്ള കരാറില്‍ ഇനി ഒരു വര്‍ഷം കൂടിയുണ്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്. എന്നാല്‍ തന്റെ ഏജന്റ് മെന്‍ഡിസ് വഴി മാഞ്ചസ്റ്റര്‍ സിറ്റിയെ ക്രിസ്റ്റ്യാനോ സമീപിച്ചതായാണ് സൂചനകള്‍. 25 മില്യണ്‍ യൂറോയുടെ ട്രാന്‍സ്ഫര്‍ ഫീയാണ് ക്രിസ്റ്റ്യാനോയെ വിട്ടുനല്‍കുന്നതിന് യുവന്റസ് ചോദിക്കുന്നത്.

ഇറ്റാലിയന്‍ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ റൊണാള്‍ഡോ അതൃപ്തനെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ പിഎസ്‌ജിയുമായി ബന്ധപ്പെട്ടും റൊണാള്‍ഡോയുടെ പേര് പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടായില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നീലക്കുപ്പായത്തില്‍ ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.