ടുറിന്‍: പുതുവര്‍ഷത്തില്‍ ഹാട്രിക് ഗോള്‍ നേട്ടത്തോടെ ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കാഗ്ലിയേരിക്കെതിരെ നടന്ന മത്സരത്തില്‍ യുവന്റസ് എതിരില്ലാത്ത നാല് ഗോളിനാണ് ജയിച്ചത്. ജയത്തോടെ സീരി എ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുവന്റസ് തുടരുന്നു. നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.
പുതിയ ഹെയര്‍സ്‌റ്റൈലില്‍ ഹോം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍!ഡോ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് 49ാം മിനിറ്റിലാണ്. ബോക്‌സിനുള്ളിലെ റൊണാള്‍ഡോയുടെ നീക്കങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കാഗ്ലിയാരി താരങ്ങള്‍ക്ക് മറുപടിയുണ്ടായില്ല. 67ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് റൊണാല്‍ഡോ രണ്ടാം ഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചപ്പോള്‍ തൊട്ടടുത്ത മിനുട്ടില്‍ റൊണാള്‍ഡോ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഡഗ്ലസ് കോസ്റ്റയുടെ അസിസ്റ്റിലാണ് റോണോയുടെ ഹാട്രിക്ക് ഗോള്‍.
അതേ സമയം ഇബ്രാഹിമോവിച്ച് തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ എസി മിലാന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സാംപഡോറിയയുമായി മിലാന്‍ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. 55ാം മിനുട്ടില്‍ പകരക്കാരനായി ഇബ്രാഹിമോവിച്ച് കളത്തിലെത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 22 പോയിന്റുമായി എസി മിലാന്‍ 12ാം സ്ഥാനത്താണ്. ഇന്റര്‍ മിലാന്‍ രണ്ടാം സ്ഥാനത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.