ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ കെസിഎ സഞ്ജുവിനെതിരെ നടത്തിയ ആരോപണങ്ങളിൽ ആരാധക രോഷം. ഏകദിനത്തിൽ 56 റൺസിന് മുകളിൽ ബാറ്റിങ് ശരാശരിയുള്ള താരത്തെ വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചില്ലെന്നതിന്റെ പേരിലാണ് ഒഴിവാക്കിയതെന്നാണ് മുഖ്യ സെലക്ടറും ക്യാപ്റ്റൻ രോഹിത്തും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
ടീമില്‍ സഞ്ജുവിന് പകരം റിഷഭ് പന്തും കെ എൽ രാഹുലും വിക്കറ്റ് കീപ്പർമാരായി ഇടംപിടിക്കുകയും ചെയ്തിരുന്നു. പരിശീലകനായ ഗൗതം ഗംഭീറടക്കം സഞ്ജുവിനായി വാദിച്ച് രംഗത്തെത്തിയെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചില്ലെന്ന ന്യായം നിരത്തി അവസാനം ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ ആദ്യം ഒരു വാക്ക് പോലും മിണ്ടാതിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) പിന്നീട് സഞ്ജുവിനെതിരെ രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ കെസിഎ സംസ്ഥാന പ്രസിഡന്റ് നടത്തിയ പരസ്യമായ ആരോപണത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സഞ്ജു സാംസണ്‍ ഫാന്‍സ് അസോസി (എസ്എസ്എഫ്എ)യേഷനും രംഗത്തെത്തിയതോടെ വിവാദം കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതും യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനും വേണ്ടിയാണ് സഞ്ജുവിനെ ഒഴിവാക്കിയെതെന്നായിരുന്നു കെസിഎയുടെ ആദ്യ വാദം. എന്നാല്‍ താരത്തിന് ചാമ്പ്യൻസ് ട്രോഫിയിൽ ഇടം ലഭിക്കാതെ വന്നതോടെ കെസിഎയ്ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയരുകയായിരുന്നു. ഇതേതുടര്‍ന്ന് സഞ്ജുവിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് കെഎസിഎ തന്നെ നിരന്തരം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കെസിഎ ഭാരവാഹികളുടെ നടപടി ഇതോടെ താരത്തിന്റെ ഭാവിക്ക് പോലും വിലങ്ങുതടിയായി മാറിയിരിക്കുകയാണ്.
ദേശീയ താരമായി വളര്‍ന്ന മലയാളി താരത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പിന്തുണ നല്‍കേണ്ട കെസിഎയുടെ ഇപ്പോഴത്തെ നിലപാട് കേരളത്തിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ശുഭകരമായ സൂചനയല്ല നല്‍കുന്നതെന്ന് എസ്എസ്എഫ്എ ഭാരവാഹികള്‍ ആരോപിച്ചു. സഞ്ജുവിനെതിരെയുള്ള ആരോപണങ്ങള്‍ തുടര്‍ന്നാല്‍ പ്ലക്കാര്‍ഡുകളേന്തി വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുമെന്നും ആരാധകവൃന്ദങ്ങള്‍ അറിയിച്ചു. നിലവില്‍ താരം ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കായി തയ്യാറെടുത്ത് വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.