24 April 2024, Wednesday

Related news

April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024

പൊലീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം

Janayugom Webdesk
കൊച്ചി
October 4, 2021 8:28 pm

പൊലീസിന്റെ പെരുമാറ്റ ദൂഷ്യത്തിനെതിരെ വീണ്ടും ഹൈക്കോടതി. പരാതി സമർപ്പിച്ച വ്യക്തി രസീത് ചോദിച്ചപ്പോൾ അയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പരാതിക്കാരനെതിരെ ആദ്യം കേസ് എടുക്കുകയും പിന്നാലെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്ത നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി വിലയിരുത്തി. 

നിയമങ്ങൾ നടപ്പിലാക്കേണ്ടത് പൊലീസാണ്. അവർ തന്നെ നിയമലംഘകരാകുന്നത് അംഗീകരിക്കാനാകില്ല. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് പരാതിക്കാരനെതിരെ കേസെടുത്തത്. പൊലീസുകാരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്ന് ചൂണ്ടിക്കാട്ടിയും മാനസികമായി പീഡിപ്പിച്ചു. പൊലീസുകാരുടെ ദൃശ്യങ്ങൾ പകർത്തിയാൽ ആകാശം ഇടിഞ്ഞുവീഴുമോ എന്നും ഹൈക്കോടതി പരാമർശിച്ചു. ഉത്തരവാദികളായ പൊലീസുകാർ ഇപ്പോഴും ജോലിയിൽ തുടരുന്നത് ന്യായികരിക്കാനാകില്ലെന്നും ഇക്കാര്യത്തിൽ ഡിജിപി വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 22ന് പരിഗണിക്കും.
eng­lish summary;Criticism of the High Court against the police
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.