Web Desk

ബറേലി

July 29, 2020, 7:24 pm

പൂജയ്ക്ക് ശേഷം നദിയിലിറങ്ങിയ യുവാവിനെ മുതല കടിച്ചുകൊന്നു

Janayugom Online

പൂജയ്ക്ക് ശേഷം സുഹേലി നദിയിൽ കുളിക്കാനിറങ്ങിയ 18 കാരനെ മുതല കൊന്നു. ദുധ്വ കടുവാ സങ്കേതത്തിലെ മജ്ഗായി റേഞ്ചിലെ നദിക്കരയിൽ വെച്ച് ഹോമം പൂർത്തിയാക്കിയ റിങ്കേഷ് കുമാർ എന്ന യുവാവിനോട് പുഴയിൽ ഇറങ്ങി കുളിക്കാൻ പുരോഹിതൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് മുതലയുടെ പിടിയിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
നദിയിലിറങ്ങിയ യുവാവിനെ മുതല ആഴത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് കുടുംബാംഗങ്ങൾ കണ്ടുവെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടർന്ന് കുടുംബാംഗങ്ങൾ വിവരം വനംവകുപ്പിനെ അറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചു. ഇന്നലെ രാവിലെ സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു.
നദിയിൽ മുതലകൾ ഉണ്ടെന്ന് സ്ഥലവാസികൾ മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഇത് അവഗണിച്ച് നദിക്കരയിൽ അചാരാനുഷ്ഠാനങ്ങൾ നടത്താനായി ആളുകൾ എത്താറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

You may like this video also