കബനി പുഴയിൽ ചീങ്കണ്ണിയും മുതലയും വ്യാപകമാവുന്നു.

Web Desk
Posted on November 08, 2018, 11:11 am
കുറുവ ദ്വീപിന്റെ കരയിൽ കിടക്കുന്ന മുതല
ബിജുകിഴക്കേടത്ത്
മാനന്തവാടി: കബനി പുഴയിൽ ചിങ്കണ്ണിയുടെ മുതലയുടെയും എണ്ണം വർദ്ധിക്കുന്നു.ഇത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. പകൽ സമയങ്ങളിൽ പുഴക്കരയിൽ കയറി വെയിൽ കൊള്ളുന്നത് നിത്യകാഴ്ചയാണ്. പനമരം, വള്ളിയൂർക്കാവ്, കമ്മന കരിന്തിരിക്കടവ്, കൊയിലേരി, കൂടൽക്കടവ്, കുറുവദ്വീപ് പാൽവെളിച്ചം എന്നിവിടങ്ങളിലാണ് വ്യാപകമായി മുതലകളെയും ചീങ്കണ്ണിയെയും കാണുന്നത്.കുരങ്ങുകളെയും വെള്ളം കുടിക്കാൻ പുഴയിൽ ഇറങ്ങുന്ന മാനുകളെയും ഇവ അക്രമിക്കുന്നുണ്ട്. പുഴയുടെ കരയിൽ താമസിക്കുന്നവർ ഇവയുടെ ശല്യം കാരണം പുഴയിൽ തുണിയലക്കുന്നതിനും കാലികളെ കുളിപ്പിക്കുന്നതിനും കഴിയുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് മുതലയും ചീങ്കണ്ണിയും കബനി പുഴയിൽ വ്യാപകമായതെന്ന് പ്രദേശവാസികൾ പറയുന്നത്. മുമ്പ് പനമരത്ത് നിന്ന് മുതലയെ പിടികൂടി വനംവകുപ്പിനെ എൽപിച്ചിരിന്നു. പ്രളയം കഴിഞ്ഞ സമയത്ത് വെള്ളം കയറിയ ചിലസ്ഥലത്ത് നിന്ന് മുതലയുടെയും ചീങ്കണ്ണിയുടെ കുഞ്ഞുങ്ങളെയും ലഭിച്ചിരുന്നു.മുതലയുടെയും ചീങ്കണ്ണിയുടെയും ശല്യം വർദ്ധിക്കുന്നത് പ്രദേശവാസികളെ അശങ്കയിലാക്കുന്നുണ്ട്
Attach­ments area