17 June 2024, Monday

എനര്‍ജിയോണ്‍ സീലിങ് ഫാന്‍ ശ്രേണിയുമായി ക്രോപ്ടണ്‍

Janayugom Webdesk
കൊച്ചി
August 13, 2021 4:30 pm

ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ഊര്‍ജ്ജക്ഷമതയുള്ള എനര്‍ജിയോണ്‍ സീലിങ്ങ് ഫാനുകള്‍ അവതരിപ്പിച്ചു. ആക്ടീവ് ബിഎല്‍ഡി സി മോട്ടോര്‍ ഉപയോഗിച്ചാണ് 5സ്റ്റാര്‍ ഫാനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ഫാനുകള്‍ 70 വാട്ട് ഊര്‍ജ്ജം ഉപയോഗിക്കുമ്പോള്‍ എനര്‍ജിയോണ്‍ ഫാനുകള്‍ക്ക് 35 വാട്ട് മാത്രം മതിയാകും.

ആക്ടീവ് ബിഎല്‍ഡി സി മോട്ടോര്‍ ടെക്‌നോളജി, ഒരു വീടിന് ഒരു ഫാന്‍ എന്ന നിരക്കില്‍ 1500 രൂപയും നാല് ഫാനിന് 6000 രൂപയും ലാഭിക്കാന്‍ സഹായിക്കുന്നു. 370 ആര്‍പിഎം വേഗതയും 220 സിഎംഎം എയര്‍ഡെലിവറിയും ഉറപ്പാക്കിയിട്ടുണ്ട്.

താഴ്ന്ന വോള്‍ട്ടേജിലും വേഗത കുറയുന്നില്ല. വോള്‍ട്ടേജ് റേഞ്ച് 90 വോള്‍ട്ട്-300 വോള്‍ട്ട് വരെ ആയതിനാല്‍ മികച്ച പ്രകടനം ലഭ്യമാണ്. 98 ശതമാനം ആണ് പവര്‍ ഫാക്ടര്‍. ആകെ പവറും ഉപയോഗിക്കാവുന്ന പവറും തമ്മിലുള്ള അനുപാതമാണിത്. എല്ലാ എനര്‍ജിയോണ്‍ ഫാനുകള്‍ക്കും പുതിയ ബിഇഇ മാനദണ്ഡങ്ങള്‍ പ്രകാരം 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ചിട്ടുണ്ട്.

സ്ലീപ് ടൈമര്‍, സ്പീഡ് കണ്‍ട്രോള്‍, മള്‍ട്ടി പെയറിങ്, ആര്‍എഫ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഇന്റലിജന്റ് മെമ്മറി എന്നിവയും ഇതിലുണ്ട്. ഫാനിലേക്ക് ചൂണ്ടാതെ തന്നെ റിമോട്ട് ഉപയോഗിച്ച് ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൗകര്യപ്രദമാണിത്. ആമസോണ്‍ അലക്‌സ പോലുള്ള സ്മാര്‍ട് വോയ്‌സ് അസിസ്റ്റന്‍സ് വഴി ഫാന്‍ നിയന്ത്രിക്കാം. സാധാരണ ഫാനുകളെ അപേക്ഷിച്ച് 50 ശതമാനം കുറവ് പൊടി മാത്രമാണ് ആകര്‍ഷിക്കുക. ലളിതമായ ക്ലാസിക് ഡിസൈനില്‍ നിന്ന് തുടങ്ങി അത്യാകര്‍ഷകമായ മെറ്റാലിക് ഫിനിഷ് വരെയുള്ള വിവിധ ഡിസൈന്‍ ട്രീംസില്‍ ലഭിക്കും.

ആറ് തവണ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് നേടിയിട്ടുള്ള ക്രോംപ്ടണ്‍, ഊര്‍ജ്ജ ക്ഷമതയുടെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് വൈസ് പ്രസിഡന്റ് രംഗരാജന്‍ ശ്രീറാം പറഞ്ഞു.

എനര്‍ജിയോണ്‍ വിവിധ നിറങ്ങളില്‍ ലഭ്യമാണ്. ഗ്ലോവൈറ്റ്, ടോസ്റ്റ് ബ്രൗണ്‍, ഗ്ലോസ് ബ്ലാക്ക് എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. വില 2800 രൂപ മുതല്‍ 4500 രൂപാവരെ ആമസോണിലും, ഫ്‌ളിപ്കാര്‍ട്ടിലും ലഭിക്കും.

Eng­lish sum­ma­ry: Cromp­ton Ener­gion Cel­ing fan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.