9 November 2025, Sunday

Related news

November 7, 2025
November 7, 2025
November 7, 2025
November 7, 2025
November 7, 2025
November 6, 2025
November 6, 2025
November 6, 2025
November 5, 2025
November 5, 2025

കോടികളുടെ കൈക്കൂലി: പഞ്ചാബിൽ പൊലീസ് ഡിഐജി അറസ്റ്റിൽ; സ്വർണവും ആഡംബരകാറുകളും ആയുധങ്ങളും പിടിച്ചെടുത്തു

Janayugom Webdesk
മൊഹാലി
October 17, 2025 8:27 am

പഞ്ചാബിൽ കോടികളുടെ കൈക്കൂലി വാങ്ങിയ പൊലീസ് ഡിഐജി അറസ്റ്റിൽ. ഹര്‍ചരണ്‍ സിങ് ബുല്ലാർ ഐപിഎസിനെയാണ് ഓഫീസിൽ വച്ച് ഇടനിലക്കാരന്‍ വഴി എട്ടുലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുമ്പോള്‍ സിബിഐ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോടികളുടെ സമ്പാദ്യം കണ്ടെത്തുകയായിരുന്നു. പണത്തിനു പുറമേ സ്വർണാഭരണങ്ങൾ, രണ്ട് ആഡംബര കാറുകൾ, 40 ലിറ്റർ വിദേശമദ്യം,അനധികൃത ആയുധങ്ങൾ എന്നിവയും സിബിഐ പിടിച്ചെടുത്തു. 

ഒരു ഡബിൾ ബാരൽ തോക്ക്, ഒരു പിസ്റ്റൾ, ഒരു റിവോൾവർ, ഒരു എയർഗൺ, വെടിയുണ്ടകൾ എന്നിവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 1.5 കിലോ ആഭരണങ്ങളാണ് പിടിച്ചെടുത്തത്. എണ്ണിത്തിട്ടപ്പെടുത്തിയത് പ്രകാരം അഞ്ചുകോടി രൂപയും ഉണ്ടായിരുന്നതായി പറയുന്നു. 22 ആഡംബര വാച്ചുകളും പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതായി സിബിഐ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.