എസ്ബിഐയിലും നടന്നത് കോടികളുടെ വായ്പാ തട്ടിപ്പ്; കൂടുതലും വന്‍കിട വായ്പകള്‍

Web Desk
Posted on March 02, 2019, 9:01 pm

ന്യൂഡല്‍ഹി: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 79.51 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
1885 വായ്പാ തട്ടിപ്പ് കേസുകളാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. തട്ടിപ്പുകളില്‍ കൂടുതലും വന്‍കിട വായ്പകളാണെന്നും ഇതില്‍ സിംഹഭാഗവും നിഷ്‌ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്തിയെന്നും ബാങ്ക് പ്രതികരിച്ചു. വന്‍കിട വായ്പകള്‍ നല്‍കുന്നത് സംബന്ധിച്ച് ആര്‍ബിഐ വ്യക്തമായ ചട്ടങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും തട്ടിപ്പിന് കുറവില്ലെന്നാണ് എസ്ബിഐയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.