ഷോക്കേറ്റ് ലൈന്‍ കമ്പികളില്‍ നിന്ന് വീഴുന്ന കാക്കകള്‍ കേരളത്തില്‍ പതിവ് കാഴ്ചയാണ്. തല്‍ക്ഷണം രക്ഷിക്കാന്‍ ആരും ഇല്ലാതത് കാരണം പിന്നെ മണ്ണോട് ചേരുന്ന കാക്കകളെയാണ് കാണുന്നത്. എന്നാല്‍ കെഎസ്ഇബിയില്‍ നല്ല മനസുള്ളവര്‍ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ ലൈൻ അറ്റകുറ്റപ്പണികൾക്കായി ഇറങ്ങിയതായിരുന്നു കണ്ണൂർ, ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർ.
പെട്ടെന്നാണ് സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ നിന്നും ഷോക്കേറ്റ് ഒരു കാക്ക നിലംപതിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒട്ടും വൈകാതെ ലൈൻമാൻമാരായ രമേശൻ, ഷാജിത്ത്, ബാബുരാജ്, വിനോദൻ,വർക്കർമാരായ മഹേഷ്,അഫ്സൽ, അജിത്ത് എന്നിവരോടൊപ്പം ഓവർസീയർ സുരേശനും ചേർന്നു കാക്കയ്ക്കു പ്രഥമ ശുശ്രൂഷ നൽകുകയും കാക്കയെ പുതുജീവിതത്തിലേക്ക് പറത്തിവിടുകയും ചെയ്തു. കെഎസ്ഇബി തന്നെയാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. നിരവധി പേരാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
ENGLISH SUMMARY:crow suffering from electric shock escued by kseb
You may also like