Web Desk

തിരുവനന്തപുരം

February 01, 2020, 6:19 pm

ധനസഹായം നൽകുന്നതായി വാട്ട്സ് ആപ്പ് സന്ദേശം കണ്ട് കാട്ടാക്കട താലൂക്ക് ഓഫീസിൽ എത്തിയത് നിരവധി പേർ, ഒടുവിൽ സംഭവിച്ചത്!

Janayugom Online

രാവിലെ വാട്ട്സ് ആപ്പ് തുറന്നു നോക്കിയപ്പോൾ കാട്ടാക്കടകാർ എല്ലാം ഒന്നു ഞെട്ടി. കേന്ദ്ര സർക്കാർ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നു. അതും 50000 രൂപ. ഇതിനെ കുറിച്ച് ആർക്കും നേരത്തെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല.വാട്ട്സ്  അപ്പിൽ വന്ന ഒരു വാർത്തയാണ് ജനങ്ങളെ മുഴുവൻ ആശയ കുഴപ്പത്തിലാക്കിയത്. 50000 രൂപ ധനസഹായം നൽകുന്നുവെന്ന വാർത്തയെ തുടർന്ന് കാട്ടാക്കടയിൽ വൻ ജന തിരക്കായിരുന്നു. കാട്ടാക്കട താലൂക്ക് ഓഫീസിന് മുന്നിൽ ജനങ്ങൾ എല്ലാം തടിച്ചു കൂടി. കേന്ദ്ര സർക്കാർ ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിച്ചിട്ടില്ലാത്ത പദ്ധതിയുടെ പേരിലാണ് വ്യാജ സന്ദേശം വ്യാപിച്ചത്.

താലൂക്ക് ഓഫീസിന് മുന്നിൽ മാത്രമല്ല പോസ്റ്റ് ഓഫീസിന് മുന്നിലും ജനങ്ങൾ പണം വാങ്ങിക്കാനായി തടിച്ചു കൂടിയിരുന്നു. കേന്ദ്രസർക്കാർ കുട്ടികൾക്കായി അതിജീവിക എന്ന പദ്ധതിയിലൂടെ പണം നൽകുന്നുവെന്നായിരുന്നു വ്യാജ പ്രചാരണം. അപേക്ഷിക്കുന്ന എല്ലാവർക്കും പണം ലഭിക്കുമെന്നായിരുന്നു പ്രചാരണം.വനിതാശിശുവികാസം ഓഫീസിലേക്ക് അപേക്ഷ അയക്കാനായിട്ടായിരുന്നു പോസ്‌റ്റോഫീസിൽ തിരക്ക്. താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ തടിച്ചു കൂടിയവരോട് ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് വിശദീകരിച്ചു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ എന്ന പേരിൽ നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.

Eng­lish sum­ma­ry: Crowd in Kat­taka­da thaluk office after spreads the fake whats app message

YOU MAY ALSO LIKE THIS VIDEO