പട്ന: സിആര്‍പിഎഫ് ഡിഐജി മെസ്റ്റ് സ്റ്റാഫിന്റെ മുഖത്ത് തിളച്ചവെളളം ഒഴിച്ചു. ബീഹാറിലെ രാജ്ഗിറിൽ ജനുവരി ഒന്നിനാണ് സംഭവം. സാരമായി പൊളളലേറ്റ മെസ് സ്റ്റാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സിആര്‍പിഎഫ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജിതല അന്വേഷണത്തിന് ഉത്തരവിട്ടു. ജനുവരി പത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഡിഐജി ഡി കെ ത്രിപാദി മെസ് സ്റ്റാഫിനോട് കുടിക്കാന്‍ ചൂടുവെളളം ആവശ്യപ്പെട്ടു. എന്നാൽ സ്റ്റാഫ് തിളക്കുന്ന വെള്ളം കൊണ്ടുവന്ന് നൽകിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ചൂട് കൂടുതലുള്ള വെള്ളമായതിനാൽ ത്രിപാദിക്ക് കുടിക്കാൻ കഴിഞ്ഞില്ല. ഇതോടെ കുപിതനായ ത്രിപാദി ഈ വെള്ളം സ്റ്റാഫിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലുമാണ് ഇയാൾക്ക് പൊള്ളലേറ്റിരിക്കുന്നത്.
English Summary: crpf DIG pour the boiling water on mess staff’s face.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.