ജീവനക്കാരന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു. മുതിർന്ന ഉദ്യോഗസ്ഥനുമായി അടുത്തിടപഴകിയ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹം ക്വാറന്റൈനിലാണ്.അണുവിമുക്തമാകുന്ന പ്രവർത്തനങ്ങൾക് വേണ്ടി ഇനിയൊരു ഉത്തരവ് ഉണ്ടാക്കുനന്തു വരെ ആസ്ഥാനം അടച്ചിടുകയാണെന്ന് സിആർപിഎഫ് അറിയിച്ചു.
കഴിഞ്ഞ ദിവസം കിഴക്കൻ ഡൽഹിയിലെ സിആർപിഎഫ് ക്യാമ്പിൽ 68 ജവന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഡൽഹിയിലെ ബറ്റാലിയനിൽ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 122 ആയി.
ENGLISH SUMMARY: crpf office shut down due to covid
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.