ശാസ്ത്രലോകത്ത് നിര്‍ണായക കണ്ടുപിടിത്തം; പന്നിയില്‍ നടത്തിയ പരീക്ഷണം, മസ്തിഷ്കാഘാതം വന്നവര്‍ക്ക് പുന്‍ജന്മം നല്‍കാനാകും

Web Desk
Posted on April 18, 2019, 3:17 pm

ന്യൂഹെവന്‍(കണക്ടികറ്റ്): പന്നികളുടെ തലച്ചോറിന് മരണത്തെ അതിജീവിക്കാനാകുമെന്ന് പഠനങ്ങള്‍. തലയറുത്തതിന് ശേഷവും പന്നികളുടെ തലച്ചോറില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
തലച്ചോറില്‍ ഓക്‌സിജന്‍ സമ്പുഷ്ടമായ ഫഌയിഡ് ഉപയോഗിച്ചാണ് ഇത് നടപ്പാക്കാനാവുക.
അബോധാവസ്ഥയിലായതിന്റെ ഒരു ലക്ഷണവും തലച്ചോര്‍ കാണിക്കില്ലെന്നും ഗവേഷകര്‍ അരക്കിട്ടുറപ്പിക്കുന്നു. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സിഗ്നലുകള്‍(സന്ദേശങ്ങള്‍) അയയ്ക്കുമെന്നും, ഇത് ജീവി മരിച്ചതായുള്ള നിര്‍വ്വചനങ്ങളൊന്നുംതന്നെ കൈമാറുകയില്ലെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
സ്വാഭാവികമായും രക്തത്തിന്റെ ഒഴുക്ക് നില്‍ക്കുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകും. എന്നാല്‍ ഇത് ഒഴിവാക്കാനും, തലച്ചോറിലെ ചില ഭാഗങ്ങള്‍ പ്രവര്‍ത്തസജ്ജമാക്കിവെക്കാനും കഴിയുമെന്നും യാലെ സര്‍വകലാശാലയിലെ പ്രൊഫസറായ നേനാദ് സെസ്റ്റന്‍ പറയുന്നു.

brain
തലച്ചോര്‍ മുഴുവനായും ജീവിതത്തിലേയ്ക്ക് തിരികെയെത്തുമെന്നല്ല, അതേസമയം തലച്ചോറിന്റെ സെല്ലുകള്‍ പ്രവര്‍ത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
തലച്ചോറിന്റെ ഭാഗങ്ങളില്‍ ജീവന്റെ അംശം നിലനിര്‍ത്തുന്നത്, പക്ഷാഘാതം പോലെയുള്ള അവസ്ഥകളില്‍ ശസ്ത്രിക സുഗമമാക്കുന്നതിനും, തലച്ചോറിലെ രക്തം കട്ടപിടിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും സഹായിക്കും. കൂടാതെ മെഡിക്കല്‍ രംഗത്ത് നിരവധി കാര്യങ്ങള്‍ ഇതുകൊണ്ടുസാധ്യമാകുമെന്നും സെസ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
അറവുശാലയില്‍ നിന്നുള്ള 32 പന്നികളുടെ തലച്ചോറാണ് പഠനത്തിന് വിധേയമാക്കിയത്. അറുക്കുന്നതിനുമുമ്പ് ഇവയുടെ ശരീരത്തില്‍ ഓക്‌സിജന്‍ കടത്തിവിട്ടിരുന്നു. ശേഷം തലച്ചോര്‍ വേര്‍പെടുത്തി പരീക്ഷണം നടത്തുകയായിരുന്നു.
പന്നികളുടെ മരണത്തിന് ശേഷവും രക്തം തലച്ചോറില്‍ പ്രവര്‍ത്തനം നടത്തുന്നതായും യുഎസ് അടിസ്ഥാനമായുള്ള ഗവേഷണ ലേഖനത്തില്‍ വ്യക്തമാക്കുന്നു.