September 28, 2022 Wednesday

മലമേൽ ടൂറിസം പ്രദേശത്ത് ക്രഷർ- ക്വാറി പ്രവർത്തനം നിരോധിച്ചു

Janayugom Webdesk
അഞ്ചൽ
September 26, 2020 8:51 pm

മലമേൽ ടൂറിസം പ്രദേശത്ത് ഒരു കിലോ മീറ്റർ ചുറ്റളവിൽ ക്രഷർ- ക്വാറി പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. അനധികൃത ക്വാറി-ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം ശാശ്വതമായി നിരോധിക്കണമെന്ന പരിസ്ഥിതി പ്രവർത്തകരുടെ പരാതിയിന്മേൽ വിധവകുപ്പുകൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ നിരോധന ഉത്തരവ് ഇറക്കിയത്. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയിന്മേൽ പുനലൂർ താലൂക്ക് ഭൂരേഖാ തഹസീൽദാർ ആർ എസ് ബിജുരാജ് അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഉത്തരവ്.

ടൂറിസം നടത്തിപ്പിന് വിട്ട് നൽകിയിരിക്കുന്ന സർക്കാർഭൂമിയിൽ നിന്ന് കഷ്ടിച്ച് 10 മീറ്റർ മാത്രം ദൂരത്ത് സ്ഥിതിചെയ്യുന്ന അനധികൃത ക്വാറി-ക്രഷർ പ്രവർത്തനം പുനരാരംഭിച്ചാൽ പരിസ്ഥിതി ചൂഷണം നടക്കുമെന്നും, ടൂറിസം പദ്ധതിക്ക് തടസ്സം സംഭവിക്കുമെന്നും, സ്ഥലത്ത് ക്രമസമാധാന‑ആരോഗ്യ‑പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി പ്രാധാന്യമുള്ള മലമേൽ പുറമ്പോക്ക് ഭൂമിയിൽ, അനധികൃത ഖനനം നടത്തിയതിന്, റോയൽറ്റി, സീനിയറേജ് ഇനത്തിൽ 1,05,47,990 രൂപ പിഴ അടക്കാൻ ക്വാറി മാഫിയക്ക്, മൈനിങ് ആൻഡ് ജിയോളജി, റവന്യൂ, സർവ്വെ, ഖനന ഭൂഗർഭ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി നോട്ടീസ് നൽകിയതായും പുനലൂർ ഭൂരേഖാ തഹസീൽദാർ ആർ എസ് ബിജുരാജ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Eng­lish sum­ma­ry; Crush­er-quar­ry oper­a­tion banned in hilly tourism area

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.