Monday
27 May 2019

ക്രിപ്‌റ്റോകറന്‍സി ബോസ് 19 കോടി രൂപയുടെ പാസ് വേര്‍ഡുമായി മരിച്ചു

By: Web Desk | Wednesday 6 February 2019 5:44 PM IST


ക്രിപ്‌റ്റോകറന്‍സി ബോസ് മരിച്ചു. 19 കോടി രൂപ തിരിച്ചെടുക്കാനാവാതെ കൂട്ടാളികള്‍. കനേഡിയന്‍ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് ക്വാഡ്രിഗ സിഎക്‌സ് ഉടമയായ ജെറാള്‍ഡ് കോറ്റെന്‍(30)ആണ് മരിച്ചത്.

വയറിനെ ബാധിക്കുന്ന ക്രോഹന്‍സ് രോഗം മൂലമാണ്  ഇക്കഴിഞ്ഞ ഡിസംബര്‍ 9ന് ഇന്ത്യയിലെ ജയ്പൂരില്‍ കോറ്റെന്‍ മരിച്ചത്. ഒരു അനാഥാലയം തുടങ്ങുന്നതിനുള്ള പദ്ധതിയുമായാണ് ഇദ്ദേഹം ഇന്ത്യയിലേക്ക് വന്നതെന്ന് ഭാര്യജെന്നിഫര്‍ റോബര്‍ട്‌സണ്‍ പറഞ്ഞു. ക്രിപ്‌റ്റോകറന്‌സിയായി സൂക്ഷിക്കുന്ന 19കോടിയുടെ പാസ് വേര്‍ഡും ആരുമറിയാതെ കോറ്റനോടൊപ്പം മരിച്ചു. തന്‍റെ ആസ്തികള്‍ ഭാര്യയുടെ പേരിലാക്കി നവംബറില്‍ കോറ്റന്‍ ഒരു വില്‍പത്രം തയ്യാറാക്കിയിരുന്നു എന്നും വാര്‍ത്തയുണ്ട്.


ജനുവരി 31ന് ഭാര്യ കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ തങ്ങള്‍ക്ക് പാസ് വേര്‍ഡ് കണ്ടെത്താനായില്ലെന്ന് അറിയിച്ചു. അധികൃതരുമായി ചേര്‍ന്ന് വിദഗ്ധരായ കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ശ്രമിച്ചിട്ടും പാസ് വേര്‍ഡ് കണ്ടെത്താനായിട്ടില്ല. കമ്പനി ഡയറക്ടര്‍ബോര്‍ഡ് പ്രതിസന്ധി സംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related News