4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

സിഎസ്‌ബി ബാങ്ക് സമരം: സർക്കാർ ഇടപെടുമെന്ന് മന്ത്രി കെ രാജൻ

Janayugom Webdesk
തൃശൂർ
December 12, 2021 11:06 pm

സിഎസ്‌ബി ബാങ്ക് സമരം മാനേജ്മെന്റ് ഇടപെട്ട് രമ്യമായ ഒത്തുതീർപ്പിന് വഴിയൊരുക്കണമെന്നും അല്ലാത്ത പക്ഷം സംസ്ഥാന സർക്കാർ ഇടപെടുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. രണ്ടു ദിവസങ്ങളായി നടന്ന എഐബിഇഎ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബാങ്ക് സ്വകാര്യവൽക്കരണം അരുത്, പൊതുമേഖലാ ബാങ്കുകൾക്ക് മൂലധനം നൽകി ശാക്തീകരിക്കുക, കേന്ദ്രസർക്കാർ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ തിരുത്തുക, ലേബർ കോഡ് ഉപേക്ഷിച്ച് തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽ നിയമങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. മുൻമന്ത്രി വി എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി കെ എസ് കൃഷ്ണ (പ്രസിഡന്റ്), ബി രാംപ്രകാശ് (ജനറൽ സെക്രട്ടറി) , പി ജയപ്രകാശ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

eng­lish sum­ma­ry; CSB Bank strike: Min­is­ter K Rajan says govt will intervene

you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.