19 April 2024, Friday

സി എസ് ബി ബാങ്ക് പണിമുടക്കം : രണ്ടാം ദിനവും എറണാകുളത്ത് ശാഖകൾ പൂർണ്ണമായും അടഞ്ഞുകിടന്നു

Janayugom Webdesk
കൊച്ചി
October 21, 2021 5:42 pm

പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പാക്കുക, ജനവിരുദ്ധ- തൊഴിലാളിവിരുദ്ധ നടപടികൾ പിൻവലിക്കുക, മുഴുവൻ താൽക്കാലിക — കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ബാങ്കിൻ്റെ ജനകീയ സ്വഭാവം നില നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി എസ് ബി ( പഴയ കാത്തലിക് സിറിയൻ ബാങ്ക് ) ബാങ്ക് മാനേജ്മെന്റിന്റെ പിടിവാശിക്കെതിരെ ജീവനക്കാരും ഓഫീസർമാരും നടത്തുന്ന ത്രിദിന പണിമുടക്കിന്റെ രണ്ടാം ദിനത്തിലും ജില്ലയിലെ ശാഖകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. ബാങ്ക് ശാഖകൾക്ക് മുന്നിൽ പ്രതിഷേധ യോഗവും നടന്നു.

ബാങ്കിലെ നാലു യൂണിയനുകളുടെ ഐക്യവേദിയായ സി എസ് ബി യുണൈറ്റഡ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ത്രിദിന പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് പിൻതുണയുമായി ഇന്ന് സംസ്ഥാനത്തെ മുഴുവൻ ബാങ്ക് ജീവനക്കാരും പണിമുടക്കും. എറണാകുളം മാർക്കറ്റ് റോഡ്ശാഖയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സമരം, എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സൻ ജിത്ത് ഉദ്ഘാടനം ചെയ്തു.

 

 

പി ആർ സുരേഷ് അധ്യക്ഷത വഹിച്ചു. ശ്രീനാഥ് ഇന്ദുചൂഢൻ ( ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ) , കെവി മനോജ്, പി. മാത്യു ജോർജ്(എ ഐ ബി ഇ എ ) ഇ എ ഗോകുലൻ (ബാങ്ക് റിട്ടയറീസ് ഫോറം) , ഷൺ മുഖൻ (സിഐടിയു ) പി.എ. ബാബു (ബി എസ് എൻ എൽ ), വി.ആർ. അനിൽകുമാർ , വി.കെ.പ്രസാദ്, കെ.ജയചന്ദ്രൻ , പി.ആർ. ശശി, ഇ.എസ്.ബാബുരാജ്, സിഎസ്ബി എസ് എഫ് ജനറൽ സെക്രട്ടറി ജറിൻ തുടങ്ങിയവർ സംസാരിച്ചു.കെ.എസ് രമ (ബെഫി ) സ്വാഗതവും, സഞ്ജയൻ (എ.ഐ ബി.ഒ.എ ) നന്ദിയും പറഞ്ഞു.
Eng­lish Summary;CSB Bank strike updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.