Web Desk

മുംബൈ

May 03, 2021, 3:34 pm

ഐപിഎല്‍ കോവിഡ് പ്രതിസന്ധിയില്‍; ചെന്നെെ ക്യാമ്പിലും രോഗവ്യാപനം

Janayugom Online

ഐപിഎല്‍ പതിനാലാം സീസണ്‍ കൂടുതല്‍ ആശങ്കയിലാക്കി കോവിഡ് വ്യാപനം. രണ്ട് കൊല്‍ക്കത്ത താരങ്ങള്‍ കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ സിഇഒ ഉള്‍പ്പടെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍, ബൗളിംഗ് പരിശീലകന്‍ ലക്ഷ്‌മീപതി ബാലാജി, ഒരു ബസ് തൊഴിലാളി എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഞായറാഴ്‌ച നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്‌ച മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈയുടെ ഡഗൗട്ടില്‍ ബാലാജിയും ഉണ്ടായിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന മത്സരം മാറ്റിവച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരമാണ് മാറ്റിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു

Eng­lish sum­ma­ry: CSK Can­cel Prac­tice Ses­sion After Covid spread

You may also like this video: