16 April 2024, Tuesday

അന്ന രാജനെ പൂട്ടിയിട്ട സംഭവം; സ്വകാര്യ ടെലികോം കമ്പനി ജീവനക്കാർ മാപ്പുപറഞ്ഞു, കേസ് ഒത്തുതീർപ്പായയെന്ന് താരം

Janayugom Webdesk
ആലുവ
October 6, 2022 9:03 pm

സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാർ പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി നടി അന്ന രാജൻ. ടെലികോം കമ്പനി ജീവനക്കാർ മാപ്പുപറഞ്ഞതായി അന്ന രാജൻ പറഞ്ഞു. ജീവനക്കാർ ക്ഷമ ചോദിച്ചതിനാൽ കേസ് ഒത്തുതീർപ്പായയെന്നാണ് താരം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇന്ന് വൈകുന്നേരം 4:45 ന് ആലുവ വിഐ ടെലികോം ഓഫീസിലാണ് സംഭവം. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൂട്ടിയിടാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

സംഭവത്തിന് ശേഷം അന്ന രാജൻ കൗൺസിലറെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. വാർഡ് കൗൺസിലറും പൊലീസും സംഭവ സ്ഥലത്ത് എത്തി ഷട്ടർ ഉയർത്തി അന്ന രാജനെ പുറത്തുവിട്ടത്.

Eng­lish Sum­ma­ry: actress anna rajan locked out by pri­vate tele­com employees
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.